വർക്കല എസ്സ് എൻ കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിനിടയിൽ അപകടം. വിദ്യാർഥിനിക്ക് പരിക്ക്. കൂട്ടുകാരൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് പരിക്ക് പറ്റിയത്. വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് മാറ്റി.
വർക്കല ശ്രീനാരായണ കോളേജിനു മുൻവശത്ത് കോളജിലെതന്നെ വിദ്യാർത്ഥി അമിതവേഗത്തിൽ ഓടിച്ച് വന്ന വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരിക്ക് പറ്റിയത് . കോളേജിന്റെ മുന്നിലെ റോഡിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും സുഹൃത്തും ഓടിച്ചു വന്ന മഹേന്ദ്ര എക്സ്യുവി വാഹനം കോളജിലെ തന്നെ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചത്.
തുടർന്ന് ഈ വാഹനം സ്കൂട്ടി, ഓട്ടോറിക്ഷ എന്നീ നാലോളം വാഹനങ്ങളിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ശ്രീ നാരായണ മിഷൻ മെഡിക്കൽ സെൻറർ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം ഓടിച്ച വിദ്യാർത്ഥികളെ വർക്കല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ നില ഗുരുതരമല്ല
കോളേജിൽ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി ആണ് വീട്ടുകളിൽ നിന്നും വണ്ടിയുമായി വിദ്യാർത്ഥി എത്തിയത് എന്നും അശ്രദ്ധയും അമിതവേഗതയും ആണ് അപകട കാരണമെന്നും അതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വർക്കല RTO ദിലീപ് അറിയിച്ചു. വിദ്യർത്ഥികളുടെ അമിത വേഗതയിൽ ഉള്ള വാഹന ഡ്രൈവിംഗ് , മത്സര ഓട്ടം എന്നിവ സ്ഥിരം സംഭവം ആണെന്നും വിദ്യാർഥികളിൽ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു