കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് സഞ്ചരിയ്ക്കുവാൻ യാത്രാബത്ത.

കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് സഞ്ചരിയ്ക്കുവാൻ യാത്രാബത്ത അനുവദിച്ചു. നിലവില്‍ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ 1064 സിഡിഎസുകളാണുള്ളത്.

കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും താഴെതട്ടിലേക്ക് എത്തിക്കുന്നത് സിഡിഎസ് അംഗങ്ങള്‍ വഴിയാണ്.

2022 ജനുവരി മുതല്‍ പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കുന്നത്.

യാത്രാബത്ത അനുവദിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 1102.38 ലക്ഷം രൂപ വകയിരുത്തി.