കരവാരം പഞ്ചായത്ത് പതിനേഴാം വാർഡ് അഞ്ചിക്കോട് റോഡ് നിർമാണത്തിലെ അപാകത.കോൺഗ്രസ് അധികൃതർക്ക് പരാതി നൽകും.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് പൊളിക്കുകയും പുന :സ്ഥാപിക്കുന്നതിന് കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരൻ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായി നിർമാണ പ്രവർത്തനം നടത്താതിരിക്കുയും ചെയ്തത്തോടെയാണ് നാട്ടുകാർ ഇടപെടുകയും തുടർന്ന് പണി നിർത്തിവച്ചു സംഘം മടങ്ങുകയും, പ്രാദേശിക വാസികൾക്ക് എതിരെ കല്ലമ്പലം പോലീസിൽ പരാതി നൽകുകയും ചെയ്തു. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും, വാർഡ് മെമ്പറുടെ ഭാഗത്തു നിന്നും കരാറുകാരന് പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കോൺഗ്രസ്സ് ആരോപിച്ചു.പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും,,പ്രാദേശിക വാസികൾക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നും, മാനദണ്ഡങ്ങൾ പാലിച്ചു നിർമാണം നടത്തണമെന്നും,അല്ലാത്ത പക്ഷം സമര രംഗത്തേയ്ക്ക് ഇറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.