തമിഴ്നാട് വൻതോതിൽ വെള്ളം തുറന്നുവിടുന്നു;,പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

തൊടുപുഴ:മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ ഷട്ടറുകൾ കൂടുതൽ തുറന്ന്‌ ജലമൊഴുക്കി വിടുന്നു. 12654.09 ഘനയടി വെള്ളമാണ്‌ തുറന്നു വിടുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിലാണ്‌  ഷട്ടറുകൾ കൂടുതൽ തുറക്കാൻ തമിഴ്‌നാട്‌ തീരുമാനിച്ചത്‌.

നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകളും 120 സെന്റീമീറ്റർ അധികമായി ഉയർത്തുമെന്ന്‌ തമിഴ്‌നാട് സർക്കാർ അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.