കല്ലമ്പലം :കല്ലമ്പലം പുല്ലൂർമുക്കിൽ വീട്ടിൽ കയറി ഒറ്റക്കായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ മുത്താന കൊടുവേലിക്കോണം നസ്ന മൻസിലിൽ സജിൻ (32)ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ വർക്കല dysp ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കല്ലമ്പലം sho ഫറോസ്, si ചന്ദ്രശേഖരൻ,വിജയകുമാർ, asi മാരായ സലിം ശ്രീകുമാർ,സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പരവൂരുള്ള ഒളി താവളത്തിൽ നിന്നും സാഹസികമായി പിടികൂടിയത്.