*ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി മരണപ്പെട്ടു*

 യുഎഇ  ഒരു രാജ്യമായി രൂപീകരിക്കും മുമ്പ്   കടൽ കടന്ന്  ദുബായിയിലെത്തിയ മലയാളിയാണ് പി എ ഇബ്രാഹിം ഹാജി. 
ചന്ദ്രിക ഡയറക്ടറും വ്യവസായ പ്രമുഖനും 
KMCC  ഉപദേശക സമിതി വൈസ് ചെയർമാനും CH സെന്ററടക്കം നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ വഴികാട്ടിയും 
വിദ്യാഭ്യാസ പ്രവർത്തകനും
പേസ് ഫൗണ്ടേഷന്‍ സ്ഥാപകനായ അദ്ദേഹം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വൈസ് ചെയര്‍മാനുമാണ്
ഇബ്രാഹിം ഹാജിയുടെ     മൃതദേഹം മൊണ്ടാന എസ്റ്റേറ്റ്സിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ഉണ്ടായിരിക്കും.
ശേഷം 4 മണിക്ക് മയ്യിത്ത് നമസ്കാരം 
കോഴിക്കോട് മിനി ബൈപ്പാസിലെ (സരോവരത്തിനടുത്ത്) പുതിയ കെട്ടിടത്തിൽ ഉണ്ടായിക്കുന്നതാണ് 

ശേഷം 5 മണിക്ക് ഖബറടക്കുന്നതിനായി മഞ്ചേരി വെട്ടെകാട് ജുമാ മസ്ജിയിൽ കൊണ്ട് പോകുന്നതാണ് 
21-12-2021


ചന്ദ്രിക ഡയറക്ടറും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ പി.എ ഇബ്രാഹിം ഹാജി (78) വിടവാങ്ങി. ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡിസംബർ 11ന് ദുബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റി. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയർമാൻ, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ, ഇൻഡസ് മോട്ടോർ കമ്പനി വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.

1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലെത്തിയത്. 1999ൽ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. മുസ്ലിംലീഗ് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച ഇബ്രാഹിം ഹാജി ചന്ദ്രിക ഡയരക്ടറായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സംഘാടകനാണ്.