ശിവഗിരി തീർത്ഥാടനം : ചിറയിൻകീഴിൽ നിന്നുള്ള തീർത്ഥാടന വിളംബര രഥയാത്രയ്ക്ക് പീതപതാക കൈമാറി

89-ാമത് ശിവഗിരി തീർത്ഥാടന സന്ദേശങ്ങൾ വിളിച്ചറിയിച്ചുള്ള ആദ്യ തീർത്ഥാടന വിളംബര രഥയാത്ര ഇന്ന് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ചു.ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലാണ്  രഥഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ചിറയിൻകീഴ് ഗുരുക്ഷേത്ര മണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് പീതപതാക കൈമാറി വിളംബരയാത്ര ഉദ്ഘാടനം ചെയ്തു.ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി. സീരപാണിയുടെ അദ്ധ്യക്ഷതവഹിച്ചു.കടയ്ക്കാവൂർ , അഞ്ചുതെങ്ങ്, വക്കം പ്രദേശങ്ങളിലെ തീർത്ഥാടന വിളംബര രഥയാത്ര പര്യടന പരിപാടിയുടെ സമയക്രമം ഇപ്രകാരമാണ്.

1 വലിയ കട ജംഗ്ഷൻ (ഗുരുസാഗരം ശാഖ ) - ഉച്ചയ്ക്ക് 2.30
2 പണ്ടകശാല ഗുരുമന്ദിരം ( പുതുക്കരി ശാഖ) - 2.40 PM
3 ആനത്തലവട്ടം ഗുരുമന്ദിരം (ആനത്തലവട്ടം ശാഖ ) 2.50 PM
4 തെക്കുംഭാഗം ഗുരുമന്ദിരം - 3 PM
5 ചെക്കാല വിളാകം (കടയ്ക്കാവൂർ ശാഖ ) 3.10 pm
6 ഓവർ ബ്രിഡ്ജ് വലത്തോട്ട് ഗുരുവിഹാർ റോഡ്‌ - 3.20 pm
7 ഗുരുമഠം ശാഖ - 3.30 pm
8 ചിറമൂല ശാഖ - 3.45 pm
തിരികെ തിനവിള ശാഖ - 4 മണി
10 കീഴാറ്റിങ്ങൽ ശാഖ - 4.20 pm
11 കവലയൂർ ശാഖ - 4.45 pm
12 തിരികെ മണനാക്ക് ജംഗ്ഷൻ വഴി നിലയ്ക്കാമുക്ക് ജംഗ്‌ഷൻ ( നിലയ്ക്കാ മുക്ക് ശാഖ) -5. 10 pm
13 ചെക്കാല വിളാകം വഴി അഞ്ചുതെങ്ങ് ഗുരുമന്ദിരം - 5.30 pm
14 കായിക്കര ശാഖ - 5.40 pm
15 ഒന്നാംപാലം ഗുരുമന്ദിരം - 5.50 pm
16 പണയിൽക്കടവ് പാലം വഴി വക്കം ശാഖാ അങ്കണം - 6.20 pm

തുടർന്ന് ഇറങ്ങുകടവ് ഗുരുമന്ദിരത്തിൽ സമാപനം - 6.30 pm