*വായനശാലകള്‍ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ കേരത്തിന്റെ സാമൂഹിക പുരോ​ഗതിക്ക് നല്ലപങ്ക് വഹിച്ചു മന്ത്രി . ഡോ ആര്‍ ബിന്ദു*

കിളിമാനൂർ: കേരളത്തിന്റെ ഇന്നത്തെ സാമൂഹിക പുരോ​ഗതിക്കും, സാംസ്കാരിക വളർച്ചക്കും വായനശാലകൾ കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് വലിയ പങ്കുണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു. പുല്ലൂർമുക്ക് ദേശീയവായനശാലയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ സമാപനം കല്ലമ്പലം ജെജെ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ​ഗ്രന്ഥശാലകൾ സമത്വബോധത്തിന്റെ കൊളുത്തിവെച്ചവിളക്കുകളായിരുന്നു.ഉച്ചനീചത്വത്തിൽ നിന്നും ഇന്ന് കാണുന്ന അവസ്ഥയിലേക്ക് കേരളത്തെ നയിച്ചതിലും ​ഗ്രന്ഥശാലകൾക്ക് വലിയപങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. കേരളാ ബാങ്ക് ഡയറക്ടർ ബോർഡം​ഗം എസ് ഷാജഹാൻ, ജില്ലാപഞ്ചായത്തം​ഗം വി പ്രിയദർശിനി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി എസ് സുനിൽ,എസ് ഉല്ലാസ് കുമാർ , നിസാ നിസാർ തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി ഇ ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.​ഗ്ലോബൽ ബിസിനസ് എക്സലന്റ് അവാർഡ് ജേതാവ് സിനിമോൾ,​ഗ്രന്ഥശാല പ്രവർത്തകരായ ആർ വിജയരാജൻ, ആർ മണിരാജൻ, ഉബൈദ് കല്ലമ്പലം, എസ് രവീന്ദ്രൻ, വി സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ സുധാകരൻ സ്വാ​ഗതവും എം കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചിത്രം
പുല്ലൂർമുക്ക് ദേശീയ​ഗ്രന്ഥശാലയുടെ പ്ലാറ്റിനംജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു