ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ട : ഈ ആപ്പ് കാണിച്ചാൽ മതി.

എല്ലാ ഡിജിറ്റലായ ഈ കാലത്ത് ഇതാ റേഷൻ കാർഡ് കൂടി ഡിജിറ്റലായിരിക്കുന്നു. നിങ്ങളുടെ വെർച്വൽ റേഷൻ കാർഡ് നിങ്ങളുടെ കൈകളിൽ റെഡി. ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല. പകരം ഈ ആപ്പ് കാണിച്ചാൽ മതി.

താഴെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക.അപ്പോൾ റേഷൻ കാർഡിലെ‌ മുഴുവൻ വിവരങ്ങളും നിങ്ങളുടെ ആപ്പിൽ ലഭ്യമാകും! മാത്രമല്ല നിങ്ങൾക്ക് ലഭിച്ച അരിയുടെയും മറ്റും കണക്ക് രേഖപ്പെടുത്തി കാണും.

1. താഴെ കാണുന്ന Download ക്ലിക്ക് ചെയ്തു  എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

DOWNLOAD from Play Store:
 https://play.google.com/store/apps/details?id=in.gov.civilsupplieskerala.enterationcard

2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.

3. റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്

4. റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പർ  തെറ്റാതെ അടിക്കുക.

6. അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍  നമ്പർ ടൈപ് ചെയ്യുക.

7. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.

8. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം.

9. നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ഈ ലഭ്യമാവുന്നതാണ്.