നിയമനത്തിലെ അനിശ്ചിതത്വം; പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കില്ല. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ലെന്നും ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവെയ്ക്കുമെന്നും സമരക്കാര്‍ അറിയിച്ചു.അതേസമയം കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായ മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം നല്‍കിയത്.നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ഈ നിയമനത്തില്‍ വ്യക്തതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്‌കൊണ്ട് തന്നെ സമരം പിന്‍വലിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.ഒന്നാം വര്‍ഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ രപ്രധാന ആവശ്യങ്ങളിലൊന്ന് ഈ കാര്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നല്‍കിയാണ് താത്കാലിക നിയമനം നടത്തിയത്.