ന്യൂഡൽഹി:തുണിത്തരങ്ങള്‍ക്ക് നാളെ മുതല്‍ നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റി. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് വച്ചത്. ആയിരം രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.