*അടയമൺ ഫ്രണ്ട്സ് വാട്‌സ് ആപ്പ് കൂട്ടായ്മ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുന്നു.*

കിളിമാനൂർ
വേറിട്ട പ്രവർത്തന ശൈലിയിലൂടെയും ജീവകാരുണ്യ പ്രവർത്തന മികവിലൂടെയും അടയമൺ ഫ്രണ്ട്സ് വാട്സ് ആപ്പ് കൂട്ടായ്മ ജനശ്രദ്ധയാകർഷിക്കുന്നു. സമൂഹത്തിലെ അശരണർക്ക് ഒരു കൈതാങ്ങും സാമൂഹിക പ്രതിബന്ധയും ഉൾകൊണ്ടു കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഗ്രൂപ്പിലെ തന്നെ ഒരംഗത്തിന് കുട്ടികളുടെ പഠന ആവശ്യത്തിനും മറ്റുമായി സമാർട് ടി.വി വാങ്ങി നൽകി. ഫ്രണ്ട്സ് വാട്‌സ് ആപ്പ് ഗ്രൂപ്പങ്ങളും , ഗ്രൂപ്പ് അംഗവും കിളിമാനൂർ സംഗീത ഇലക്ട്രോണിക്സ് ഉടമയും സംയുക്തമായാണ് ടി.വി നൽകിയത്. ടി.വി വാങ്ങാനായി സമാഹരിച്ച തുകയുടെ ശേഷ ഭാഗം കോവിഡ്മൂലം ക്വാറൻ്റെയിനിൽ കഴിയുന്ന ഒരു കുടുംബത്തിലെ ഏഴ് പേർക്കും , പരസഹായം പോലുമില്ലാതെ ദുരിതം അനുഭവിക്കുന്ന വട്ടലിലുള്ള ഒരു വയോധിക്കും എല്ലാ വിധ സഹായങ്ങൾ എത്തിക്കുന്നതിന് ഉപയോഗിക്കും. കൂടാതെ അടയമൺ ജംഗകഷനിൽ ഒരു സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും ഈ വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരുങ്ങുന്നതായി ഗ്രൂപ്പ് അഡ്മിൻമാർ അറിയിച്ചു.