പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്‌മസ് മരങ്ങള്‍ അലങ്കരിച്ചും അഞ്ചുതെങ്ങ് ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷങ്ങൾക്കായ് അണിഞ്ഞൊരുങ്ങി.
വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള ക്രിസ്മസ് ട്രീകളും പുൽക്കൂടുകളും തയ്യാറായിക്കഴിഞ്ഞു.
അലങ്കാര വിളക്കുകളും ബൾബുകളും അഞ്ചുതെങ്ങിലാകെ നിറഞ്ഞുകഴിഞ്ഞു.
അഞ്ചുതെങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ക്രിസ്ത്മസ്ദിന പൂജകൾക്ക്
മാമ്പള്ളി പരിശുദ്ധാരൂപി ദേവാലയത്തിൽ ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിനും, അഞ്ചുതെങ്ങ് സെന്റ് പീറ്റഴ്സ് ദേവാലയത്തിൽ ഇടവക വികാരി ഫാദർ ലൂസിയാൻ തോമസും, പൂത്തുറ സെന്റ് റോക്കി ദേവാലയത്തിൽ ഇടവക വികാരി
ഫാദർ ബിനു അലക്സും, മുതലപ്പൊഴി സെന്റ് ജെയിംസ് ദേവാലയത്തിൽ ഇടവക വികാരി ഫാദർ ജെറോം നെറ്റോയും നേതൃത്വം നൽകും.
ഓരോ പ്രദേശത്തെയും ഇടവകകളുടെയും യുവജന കൂട്ടായ്മകളുടെയും ക്ലബ്കളുടെയും നേത്രത്വത്തിലാണ് ഓരോ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ ക്ക് നേത്രത്വം നൽകുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാര്യമായ നിയന്ത്രണങ്ങളില്ലാത്തത് വിശ്വാസികൾക്ക് ആശ്വാസമാകുന്നുണ്ട്. എന്നാൽ സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക തുടങ്ങിയവയ്ക്ക് ഇളവുകളില്ല.