കല്ലമ്പലം :ഞാറയിൽകോണത്ത് യുവാവ് ആത്മഹത്യ ചെയ്തു. മടവൂർ ഞാറയിൽകോണം ചെങ്കോട്ട് കോണം സ്വദേശി ഷമീർ (35)ആണ് നവംബർ മുപ്പത്തിന് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
സ്വകാര്യ ബസ് ജീവനക്കാരനായ ഷമീർ മദ്യപിച്ചു പരിസര വാസികളായ സ്ത്രീകളെ ആക്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പോലിസ് ഷമീറിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ ചെയ്യാത്ത കുറ്റത്തിനാണ് ജയിൽ ശിക്ഷ അനുഭവിച്ചതെന്നും, അയൽപക്കത്തെ അവിഹിതം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആ വീട്ടുകാർ കള്ള കേസ് നൽകി പോലിസ് തെറ്റായ മൊഴി രേഖപ്പെടുത്തുകയും ഇത് ചോദ്യം ചെയ്തപ്പോൾ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ പോലീസ് പറഞ്ഞതായി ഷമീർ ആത്മഹത്യക്ക് മുൻപ് സുഹൃത്തുകളോട് പറഞ്ഞിരുന്നു. ഈ കേസിൽ പെട്ടതോട് കൂടി ഭാര്യയും മകളും പിണങി പോയി. മാനസികമായി തകർന്ന ഷമീർ പൂർണ സമയം മദ്യത്തിന് അടിമ ആകുകയയിരുന്നു. പ്രൈവറ്റ് ബസിലെ ജോലിയും നഷ്ടപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷമീർ നാട്ടുകാരോടും പരിചയകരോടെല്ലാം തന്റെ നിരപരാധിത്വത്തെ കുറിച്ച് നിരന്തരം പറഞ്ഞിരുന്നു.