തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ഒരേഒരു ATM തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും തകരാറ് പരിഹരിയ്ക്കുവാൻ നടപടിയില്ല.
അഞ്ചുതെങ്ങ് ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കാനറാ ബാങ്കിന്റെ ATM ആണ് രണ്ട് മാസത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്നത്.
കോവിഡ് വകഭേതമായ ഇമൈക്രോൺ വ്യാപന ഭീതിയിൽ കഴിയുന്ന തീരപ്രദേശത്തിന് ആവിശ്യഘട്ടങ്ങളിൽ ATM ൽ നിന്നും തുക പിൻവലിക്കാൻ കഴിയാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മാസങ്ങൾക്ക് മുൻപ് ATM ൽ പൈസ നിറയ്ക്കുവാനെത്തിയ സംഘം ATM ന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് പണം നിറയ്ക്കാതെ തിരികെ പോയിരുന്നു.
ആഴ്ചകൾക്ക് ശേഷം ഏതാനും ചിലർ വീണ്ടും ATM എത്തിയെങ്കിലും അവർ ഷട്ടർ പകുതി താഴ്ത്തിയിട്ട് മടങ്ങുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തീരവാസികൾക്ക് വളരെയേറെ പ്രയോജനകരമായിരുന്ന
ATM പണിമുടക്കി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കുവാനുള്ള ശ്രമം ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.