പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കല്‍ : ഏകദിന പരിശോധന ജനുവരി 9 ന്

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന്.
നിലവിൽ സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ്.
മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകൾ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റ് വിതരണം ചെയ്യുന്നത്.

👉🏻 കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന യാനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് ലഭിക്കുക.
👉🏻 ഫിഷിംഗ് ലൈസൻസ്് ഉള്ളതും ഫിഷറീസ് ഇൻഫമർമേഷൻ മാനേജ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയതുമായ യാനങ്ങൾക്ക് മാത്രമേ പെർമിഷറ്റ് അനുവദിക്കുകയുള്ളൂ.
👉🏻 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എഞ്ചിനുകൾക്ക്  പെർമിറ്റ് ലഭിക്കുകയില്ല.
👉🏻 ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകൾക്ക്  മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ.
👉🏻 അർഹതയുള്ളവർക്ക് പെർമിറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം.

▪️സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാകും.