#കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വയ്യാറ്റിൻകര വട്ടക്കൈതയിൽ ആൾതാമസമില്ലാത്ത ഫസീലയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 82 റബ്ബർഷീറ്റ് മോഷണം പോയി. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് മോഷണം നടന്നത്.ഈ സമയം വെള്ളമുണ്ടും നീല ഷർട്ടും ധരിച്ച ഒരാൾ ഈ വീടിൻ്റെ പരിസരത്ത് ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.ഇതിനടുത്ത് ആളൊഴിഞ്ഞ ഒരു വീട് കേന്ദ്രീകരിച്ച് ചീട്ട് കളിയും ലഹരി ഉപയോഗവും അനാശാസ്യവും നടക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഫസീല കിളിമാനൂർ പോലീസിൽ പരാതി നൽകി.