പത്തു ദിവസങ്ങളിലായി ഓരോ ജില്ലകളിലും അഞ്ച് മാവേലി സ്‌റ്റോറുകള്‍ സബ്‌സിഡി നിരക്കിലുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനം ഉണ്ടാക്കി. സബ്‌സിഡി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 35 ഇനം അവശ്യ ഭക്ഷ്യ ധാന്യങ്ങള്‍ പൊതുവിപണിയെക്കാള്‍ വില കുറച്ച് റീസെയില്‍ സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്.
ചെറുപയര്‍, വന്‍കടല, തുവരപരിപ്പ്, വെളിച്ചെണ്ണ, പച്ചരി, ഉലുവ, ഗ്രീന്‍പീസ്, വെള്ളക്കടല, മട്ടയരി, ബിരിയാണി അരി എന്നിവയുടെ വില ഈ മാസം കൂട്ടിയിട്ടില്ല.
ഇന്നലെ വില വര്‍ധിപ്പിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടു. വന്‍പയറിന്റെ വില ഇന്നലെ 98 ആയി വര്‍ധിപ്പിച്ചു. ഇത് നാലുരൂപ കുറച്ചു 94 ആക്കി. മുളകിന് 134 ആയിരുന്നു, എട്ടു രൂപ കുറച്ച് 124ആക്കി. മല്ലി 110ല്‍ നിന്ന് കുറച്ച് 106ആക്കി.
പഞ്ചസാരയ്ക്ക് 39രൂപ ആയിരുന്നു. അമ്പത് പൈസ കുറച്ച് 38 രൂപ 50 പൈസയാക്കി. ജയ അരി 34.50 പൈസ എന്നതില്‍ 50 പൈസ കുറച്ച് 34ന് കൊടുക്കും. മട്ടയരി 31 രൂപ എന്നത് 30 രൂപ 50 പൈസയ്ക്ക് കൊടുക്കും. ജീരകം 210 എന്നത് പതിനാല് രൂപ കുറച്ച് 196ന് കൊടുക്കും. കടുകിന് നാലു രൂപ കുറച്ച് 106ന് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.