ഇടനിലക്കാരുടെ അമിതമായ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിക്കാനുള്ള കാണം എന്നായിരുന്നു സര്‍ക്കാര്‍ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാന്‍ സംസ്ഥാനം ആലോചിച്ചത്.
തമിഴ്‌നാട് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ, തമിഴ്‌നാട്ടിലെ ആറ് കര്‍ഷക സംഘടനകളുമായും കൃഷിവകുപ്പ് ചര്‍ച്ച നടത്തി. തെങ്കാശിയിലെ ഓരോ ദിവസത്തേയും മാര്‍ക്കറ്റ് വിലയ്ക്ക് അനുസരിച്ച് പച്ചക്കറി സംഭരിക്കും. തെങ്കാശിയില്‍ സംഭരണ ശാല തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. എന്നാല്‍ കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കാനുള്ള കമ്മീഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യം കൃഷിമന്ത്രി പി പ്രസാദുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.