*ആറ്റിങ്ങൽ ആലംകോട് മേഖലയിൽ കഴിഞ്ഞ 5 ദിവസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.*

ആറ്റിങ്ങൽ ആലംകോട് മേഖലയിൽ കഴിഞ്ഞ 5 ദിവസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ഓരോ ദിവസവും തിരക്കുമ്പോൾ പൈപ്പുപൊട്ടിക്കിടക്കുകയാണ്. നന്നാക്കിക്കൊണ്ടിരിക്കുകയാണ്. ഉടൻ ശരിയാകും , രാവിലെ വരും. ഉച്ചക്കു വരും' വൈകിട്ട് വരും, രാത്രി വരും..... നിങ്ങൾ കക്കൂസിൽ കയറിക്കൊള്ളു വെള്ളം ദാ എത്തിക്കഴിഞ്ഞു ....... അങ്ങനെ മലയാള ഭാഷയിലെ വിവിധ പദപ്രയോഗങ്ങൾ നടത്തി മനുഷ്യനെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ് ആറ്റിങ്ങലെ കുടിവെള്ളവിതരണ വിഭാഗക്കാർ . 4 ദിവസം പണിഞ്ഞിട്ടും തീരാത്ത പണി എന്താണെന്ന് ബന്ധപ്പെട്ടവർ പറയുന്നുമില്ല...... ഇതിൽ അഴിമതി ഉണ്ടോ എന്ന് നാട്ടുകാർക്ക് സംശയവുമുണ്ട്.. കാരണം - പണി നീളുന്തോറും ബില്ലും കൂട്ടാമല്ലോ??    എന്തായാലും പ്രതീക്ഷ അസ്തമിച്ച നാട്ടുകാർ കോടതിയെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.