ഡിഐജി എ. അക്ബറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അന്വേഷണത്തിലിരുന്ന 107 കേസുകളിലെ പ്രതികളെ പിടികൂടാനായി. തുടര്‍ന്ന് 128 അബ്കാരി കേസുകളും 32 ലഹരിമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. 11,031 വാഹനങ്ങള്‍ പരിശോധിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന് എന്നിങ്ങനെ 381 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. 416 പട്രോളിങ് ടീമുകള്‍ പരിശോധനയില്‍ പങ്കെടുത്തു.