പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരവാസികൾക്ക് അനുഗ്രഹമായാണ് KSRTC സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചിരിക്കുന്നത്..24 മണിക്കൂറിനുള്ളിൽ എത്ര തവണ വേണമെങ്കിലും ഗുഡ് ഡേ ടിക്കറ്റ് ഉപയോഗിച്ച് സിറ്റി സർക്കുലർ ബസിൽ യാത്ര ചെയ്യാം... വെറും 50 രൂപ മാത്രം..!! ട്രാവൽ കാർഡ് വാങ്ങി റീചാർജ് ചെയ്ത് നിരന്തരം യാത്ര ചെയ്യാം.
ജനങ്ങൾക്ക് നന്നായി പരിചിതം ആകും വരെ ബസ് സ്റ്റോപ്പുകളിൽ നിന്ന് മാത്രമല്ല നിശ്ചിത റൂട്ടുകളിൽ എവിടെ നിന്ന് വേണമെങ്കിലും യാത്രക്കാരന് ബസിൽ കയറാം. ലക്ഷ്യസ്ഥാനം ആ സർക്കുലർ റൂട്ടിനു പുറത്താണെങ്കിൽ അടുത്ത ഇന്റർ ചേഞ്ച് പോയിന്റിൽ ഇറങ്ങി ലക്ഷ്യ സ്ഥാനത്തേക്കുള്ള സർക്കുലർ ബസിലേക്ക് മാറി കയറാം.
നഗരത്തിൽ ഇപ്പോൾ ഏകദേശം 80 ബസുകളാണ് സിറ്റി സർക്കുലർ സർവീസിൽ ഓടി തുടങ്ങിയിട്ടുള്ളത്. വൈകാതെ കൂടുതൽ ബസുകൾ നിരത്തിലിറക്കും.. നിലവിൽ 7 റൂട്ടുകളിൽ ക്ലോക്ക് വൈസ്, ആന്റിക്ലോക്ക് വൈസ് എന്നിങ്ങനെയാണ് സിറ്റി സർക്കുലർ സർവീസ് നടത്തുന്നത്.
പോരായ്മ ആയി തോന്നിയത് : ജനങ്ങൾക്ക് ബസിന്റെ പ്രവർത്തന രീതി മനസിലാകുന്നില്ല. ഇന്റർ ചേഞ്ച് പോയിന്റ്റുകളിൽ അനൗൺസ്‌മെന്റുകൾ ആരംഭിച്ചിട്ടില്ല. എത്രയും വേഗം റൂട്ട് അനൗൺസ്‌മെന്റും എല്ലാ ബസ് സ്റ്റോപ്പുകളിലും റൂട്ട് വിവരം സ്ഥാപിക്കുകയും ചെയ്താൽ തിരുവനന്തപുരത്തിന്റെ പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താൻ സിറ്റി സർക്കുലർ സർവീസിന് കഴിയും.
നഗരത്തിലെ വണ്ടികളുടെ എണ്ണം കുറക്കുന്നതിലൂടെ ട്രാഫിക്കും വായു മാലിനികരണവും കുറക്കുന്നതിനായി നമുക്ക് ഒന്നുചേരാം. കെ.എസ്.ആർ. ടി. സി ഉപയോഗിക്കാം.
മിനിമം നിരക്ക് - 10 രൂപ
പരമാവധി നിരക്ക് - 30 രൂപ
#UseKSRTC #UsePublicTransport