5ജി സേവനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുഗ്രാം, ബാംഗ്ലൂർ, കോൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നോ, പൂനെ, ഗാന്ധി നഗർ എന്നീ നഗരങ്ങളിലാണ് ട്രയൽ സൈറ്റുകൾ സ്ഥാപിച്ചത്. ഈ വലിയ മെട്രോ നഗരങ്ങളിലായിരിക്കും അടുത്ത വർഷം ആദ്യം 5ജി സേവനങ്ങൾ ലഭിക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.
2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 5ജി സ്പെക്ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ വർഷം സെപ്റ്റംബറിൽ, കരുതൽ തുക, ബാൻഡ് പ്ലാൻ, ബ്ലോക്ക് വലുപ്പം, ലേലം ചെയ്യാനുള്ള സ്പെക്ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട് സ്പെക്ട്രം ലേലത്തിന് ട്രായ്യോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ശിപാർശ തേടിയിരുന്നു