*സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കിളിമാനൂരിൽ ഡിസംബർ 4,5,6 തീയതികളിൽ*

കിളിമാനൂർ:   സംസ്ഥാന ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്  4,5,6 തീയതികളിൽ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, ഗവ.എച്ച്.എസ്.എസ്സ് എന്നിവിടങ്ങളിൽ  നടക്കും. പതിനാല് ജില്ലകളിൽ നിന്നായി 600-ഓളം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ നിന്നാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമിനെ തിരഞ്ഞെടുക്കപ്പെടുന്നത്.   കഴിഞ്ഞ മാസം ആദ്യവാരം കണ്ണൂരിൽ വെച്ച് സീനിയർ ചാമ്പ്യൻഷിപ്പും, നവംബർ  അവസാന ആഴ്ച കോഴിക്കോട് വെച്ച് സീനിയർ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.

ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന തല സ്പോർട്സ് മത്സരം. കിളിമാനൂരിൽ വച്ച് നടക്കുന്നതെന്ന പ്രത്യേകയും ഈ ചാമ്പ്യൻഷിപ്പിനുണ്ട്. വിവിധ കാലയളവുകളിൽ കേരളത്തിന് വേണ്ടിയും, ഇന്ത്യക്ക് വേണ്ടിയും കളിച്ച കായിക താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കിളിമാനൂരിലെ മത്സരങ്ങളിലും ഉണ്ടാകും.

 4ന് രാവിലെ 7.30ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. മാത്യു പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 10 മണിക്ക്  എം.എൽ.എ. ഒ.എസ് അംബിക ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. സർജൻ കുമാർ IPS അധ്യക്ഷത വഹിക്കും. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.മനോജ് സ്വാഗതം ആശംസിക്കും. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ബ്ലോക്ക് മെമ്പർ ജെ സജികുമാർ, വാർഡ് മെമ്പർ, കൊട്ടറ മോഹൻകുമാർ, കിളിമാനൂർ ബി.പി.സി വി.ആർ സാബു ,ആർ.ആർ.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.ആർ. അനിതാ നാഥ്, ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. നിസാം, ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ റോബിൾ ജോസ്,  ജി.കെ.വിജയകുമാർ,  വി.ടി.രാജീവ് , ശ്രീജാ ഷൈജുദേവ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി. സുനിൽ കുമാർ നന്ദി പ്രകാശിപ്പിക്കും.

6-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരീകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സുജിത് പ്രഭാകർ സ്വാഗതം ആശംസിക്കും. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, വൈസ് പ്രസിഡന്റ് കെ.ഗിരിജ. വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ, സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ.കെ.കെ.വേണു, എസ്. ജ്യോതി  (വൈസ്
പ്രിൻസിപ്പാൾ, ആർ.ആർ.വി.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ) വേണു ജി.പോറ്റി (വൈസ് പ്രിൻസിപ്പാൾ ആർ ആർ.വി ബി.വി.എച്ച്. എസ്.എസ്. കിളിമാനൂർ) എസ് അജിത (വൈസ് പ്രിൻസിപ്പാൾ, ഗവ: എച്ച്.എസ്.എസ്. കിളിമാനൂർ) തുടങ്ങിയവർ പങ്കെടുക്കും. ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ജി.കെ. വിജയകുമാർ നന്ദി പായും.