ഇ - ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകംപൂര്‍ത്തീകരിക്കണം

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ (യു.എ.എന്‍) കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ മുന്‍ഗണന ലഭിക്കും.

16 മുതല്‍ 59 വയസ് വരെയുള്ള ഇന്‍കം ടാക്സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ആധാര്‍ നമ്ബര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്‍ഡിക്കേഷന്‍, ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ്, മൊബൈല്‍ നമ്ബര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ നടത്താം. register.eshram.gov.in ല്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയുമാവാം. സുപ്രീം കോടതി നിര്‍ദേശപ്രകാരം 2021 ഡിസംബര്‍ 31നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ എത്രയും വേഗം എല്ലാവരും രജിസ്ട്രേഷന്‍ പൂർത്തിയാക്കെണ്ടതാണ്.