തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വലിയതുറ സ്വദേശി 32കാരനായ സുനില്‍ അല്‍ഫോണ്‍സിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വര്‍ഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പതിനാറുകാരിയുടെ വായില്‍ തുണി കെട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് സുനില്‍. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2014 ഫെബ്രുവരി 26 ന്, പനി ബാധിച്ച പെണ്‍കുട്ടി വലിയതുറ ആശുപത്രിയാല്‍ ചികില്‍സയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ആണ്.