*പാലോട് പോലീസ് അറിയിപ്പ്; ഡിസംബർ 30മുതൽ ജനുവരി 2വരെ കർശന നിയന്ത്രണങ്ങൾ*

സംസ്ഥാനത്ത് ഒമിക്രോൺ രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ *30/12/21 വ്യഴാഴ്ച മുതൽ 2/01/22 ഞായറാഴ്ച വരെ രാത്രി 10.00 മണി മുതൽ വെളുപ്പിന് 5.00 മണി വരെ രാത്രികാല യാത്ര നിയന്ത്രണവും നൈറ്റ് കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്.* ആയതിനാൽ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതാണ്.

1 കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തട്ടു കടകൾ തുടങ്ങിയവ ടി ദിവസങ്ങളിൽ രാത്രി 10.00 മണിക്കു മുൻപ് അടക്കേണ്ടതാണ്
2. രാത്രി 10.00 മണിക്ക് ശേഷം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങേണ്ടതാണ്. അനാവശ്യമായ പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്.
3.പുതുവൽസരാഘോഷവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടികളോ ആഘോഷങ്ങളോ Dec 31 ന് രാത്രി10.00 മണിക്ക് ശേഷം അനുവദിക്കുന്നതല്ല
4. മാസ്കു ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പാലോട് പോലീസ് ഇൻസ്‌പെക്ടർ
സി.കെ മനോജ് അറിയിച്ചു.