ഡിസംബർ 28, ലോകത്തെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽ ഒന്നായ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് രൂപീകൃതമായിട്ട് 137വർഷം പിന്നിടുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്‌. ദേശീയ വിമോചന പോരാട്ടത്തിന്റെ മുഖ്യഉപാധികളെന്ന നിലയിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണം, നിരാഹാരം, നിയമനിഷേധം തുടങ്ങിയ നൂതന സമരരീതികള്‍ ലോകചരിത്രത്തിൽ ആദ്യമായി വിജയകരമായി പ്രയോഗിച്ചു വിജയിച്ച കോണ്‍ഗ്രസ്... ആറു പതിറ്റാണ്ടുകാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ഭരണചരിത്രത്തിൽ, ഏറ്റവുമധികം കാലം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർട്ടി... ആധുനിക ഇന്ത്യയുടെ ചരിത്രമായി മാറിയ കോണ്‍ഗ്രസ്‌... സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ക്ക്‌ ദേശീയതയുടെ മാനം നൽകിയ പ്രസ്ഥാനം... ജനാധിപത്യ ഭരണവ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ പ്രസ്ഥാനം...  ഭിന്നസ്വഭാവമുള്ള വിവിധ സാമൂഹിക ഘടകങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് ഇന്നത്തെ ഇന്ത്യയെ വാർത്തെടുത്ത പ്രസ്ഥാനം...  അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള മഹത്തായ പ്രസ്ഥാനത്തിന് ജന്മദിനാശംസകൾ