റാഞ്ചി: നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഇന്ധനവിലയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍.ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവാണ് വരുത്തുന്നത്.സംസ്ഥാനത്ത് ജനുവരി 26 മുതല്‍ പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തുമെന്ന്മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പക്ഷെ ഇത് ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമായിരിക്കും എന്നു മാത്രം.
സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയ തീരുമാനമെന്ന് പിന്നീട് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പെട്രോളടിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി. പത്ത് ലിറ്റര്‍ പെട്രോള്‍ വരെ ഇത്തരത്തില്‍ വിലക്കുറവില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാകുന്നത്.