2021 ലെ തിലകൻ സ്മാരക സംസ്ഥാന പുരസ്കാരം വക്കം സ്വദേശിയ്ക്ക്. വക്കം കോവിലകത്ത് സുധിയാണ് 2021 ലെ തിലകൻ സ്മാരക സംസ്ഥാന പുരസ്കാരത്തിന് അർഹനായിരിക്കുന്നത്.
ഗായകനായ് കലാപ്രവർത്തനം ആരംഭിച്ച സുധി മലയാള പ്രൊഫഷണൽ നാടകരംഗത്ത് നാൽപ്പത്താറ് വർഷമായ് നടനായും സംവിധായകനായും പ്രവർത്തിച്ചുവരുകയാണ്.
ഇതിനോടകം അരങ്ങ് മലയാള നാടക ദേശീയ സംഘടനയുടെ പുരസ്കാരമുൾപ്പെടെ സംവിധാനത്തിനും , അഭിനയത്തിനും നൂറിലധികം പുരസ്ക്കാരങ്ങൾ സ്വന്തമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
വക്കം നോബിൾ ട്യൂഷൻ സെന്റർ അധ്യാപകനായിരുന്നു.
രേണുക സുധിയാണ് ഭാര്യ, ആര്യാസുധി, ആർച്ചാസുധി എന്നിവർ മക്കളാണ്.