2021 - 22 വർഷത്തെശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 30/12/21, 31/12/21, 01/1/2022 എന്നീ തീയതികളിൽ തീർത്ഥാടകരുടെ സൗകര്യാർത്ഥംകെ എസ് ആർ ടി സി ആറ്റിങ്ങൽഡിപ്പോയിൽ നിന്നും ഒരുക്കങ്ങൾപൂർത്തിയായി.

30/12/21  14:00 മണിക്ക് ശിവഗിരി കേന്ദ്രീകരിച്ച് താൽക്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിക്കും.  പതിനഞ്ചോളം ബസുകൾ ഉപയോഗിച്ച് പല മേഖലയിലേയ്ക്കും തീർത്ഥാടകരുടെ ആവശ്യാനുസരണം ( പാരിപ്പള്ളി വഴി കൊല്ലം, കല്ലമ്പല്ലം ആറ്റിങ്ങൽ വഴി തിരുവനന്തപുരം, വർക്കലയുടെ പ്രാന്തപ്രദേശങ്ങളായ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവ്വീസ് നടത്തുന്നതിനും, ആയതിന് ആവശ്യമായ  മുൻ വർഷങ്ങളിൽ സേവനം ചെയ്ത ജീവനക്കാരെ ഉൾപ്പെടുത്തി വേണ്ടുന്ന എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

വാഹനം പോകുന്ന ദിശകൾ, പ്രദേശങ്ങൾ തുടങ്ങിയവ തീർത്ഥാടകരെ ബോദ്ധ്യപ്പെടുത്തുന്നതിനായി മുഴുവൻ സമയവും ഉച്ചഭാഷിണി അറിയിപ്പിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ  ശിവഗിരിയിലേക്ക് ഷെഡ്യൂൾ പ്രകാരം ദീർഘ ദൂരസർവ്വീസ് നടത്തിയിരുന്ന, പിറവം, കൊടുങ്ങല്ലൂർ, എറണാകുളം, കൂത്താട്ടുകുളം, കോട്ടയം തുടങ്ങിയ യൂണിറ്റുകളുമായി ബന്ധപ്പെട്ട് ആവശ്യാനുസരണം സർവ്വീസുകൾ നടത്തുന്നതായിരിക്കും.

കിളിമാനൂർ, ചടയമംഗലം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ചാത്തന്നൂർ, കൊല്ലം തുടങ്ങിയ . യൂണിറ്റുകളിൽ നിന്ന് ആവശ്യമെങ്കിൽമുൻ വർഷത്തെ പോലെ സർവ്വീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്..

സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂർണ്ണ സമയവും പ്രവർത്തനക്ഷമമാക്കുന്നതിനും, പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗതാഗത തടസ്സം മാറ്റുന്നതിനും തീർത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പർവൈസറി ജീവനക്കാരുടെ ഡ്യൂട്ടി സമയ ക്രമീകരണം നടത്തിയിട്ടുണ്ട്. എല്ലാ മേഖലയ്ക്കും ആവശ്യമായ സ്ഥലനാമ ബോർഡുകൾ, ഉത്സവകാലങ്ങളിൽ നൽകുന്ന പ്രത്യേക ടിക്കറ്റ് നിരക്ക് എന്നിവ ക്രമികരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിബന്ധനകൾ, പാലിച്ച് മുൻ വർഷത്തെ പോലെ യാതൊരുവിധ പരാതിയ്ക്കും ഇടവരുത്താത്ത തരത്തിൽ സർവ്വീസ് നടത്തുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി ആറ്റിങ്ങൽ

എൻക്വയറി - 0470-2622202 (24×7)
ഈ മെയിൽ - atI@kerala.gov.in

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08

#KSRTC #CMD #sivagiri #attingal #varkala