കോഡ് 19 ബാധിച്ച് ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായ വിതരണം നടികൾ ത്വരിതപ്പെടുത്തുന്നതിലേക്കായി 2021 ഡിസംബർ, 20, 21 തീയതികളിൽ ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ വച്ച് പോർട്ടൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അഞ്ചുതെങ്ങ്, ചിറയിൻകീഴ് , വക്കം . കടയ്ക്കാവൂർ , കരവാരം , ആറ്റിങ്ങൽ മുൻസിപ്പാലിറ്റി , അഴൂർ ,
നഗരൂർ , കിളിമാനൂർ , പഴയകുന്നുമ്മൽ , പുളിമാത്ത് , മുദാക്കൽ , കിഴുവിലം ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെട്ടിട്ടുള്ള
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതരിൽ എകിസ്ഗ്രേഷ്യാ അപേക്ഷകൾ സമർപ്പിച്ചിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനായി ചിറയിൻകീഴ് താലൂക്ക് ഓഫീസിലെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഹാജരായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
👉🏻അപേക്ഷ സമർപ്പിക്കുന്നതിന് ആവിശ്യമായ രേഖകൾ.
▪️മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് ,
▪️കോറിഡ് ഡെത്ത് ഡിക്ളറേഷൻ സർട്ടിഫിക്കറ്റ്,
▪️അവകാശം തെളിയിക്കുന്ന രേഖകൾ ,
▪️ആധാർ കാർഡ് ,
▪️റേഷൻ കാർഡ് ,
▪️അവകാശികളുടെ ബാക്ക് പാസ്സ് ബുക്ക്.
എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ അറിയിച്ചു.