ജില്ലാതല തൊഴില്‍ മേള ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് നടക്കും.

സംസ്ഥാന സര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍ മേള ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് നടക്കും. പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിക്കുന്ന മേള #ഗതാഗത_വകുപ്പ്_മന്ത്രി_ആന്റണി_രാജു ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുകയാണ് മേള ലക്ഷ്യമിടുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും, നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് മേള അവസരമൊരുക്കുന്നു. 

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലകള്‍ തെരഞ്ഞെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും, നൈപുണ്യത്തിനും യോജിച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താനും അപേക്ഷിക്കാനും DWMS പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്. ഇതുവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള നോളജ് മിഷന്റെ https://www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറിലും, ജോബ് റെഡിനെസ്സ് പരിശീലനത്തിലും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ ജോലി ഒഴിവുകളില്‍ തങ്ങള്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് അപേക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്...