മദ്യവും വെട്ടുകത്തിയും കുട്ടി പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. തന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടിച്ചുവെന്ന് ആരോപിച്ചു. മര്‍ദനത്തില്‍ അവശനായപ്പോള്‍, വെള്ളം ആവശ്യപ്പെട്ടു. അവര്‍ ആറ്റിലെ വെള്ളമാണ് നല്‍കിയത്. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് വൈകിയാണ് കേസെടുത്തത് എന്നാണ് വിവരം.