ആര്യനാട്: ടി.ടി ഇൻജക്ഷൻ എടുക്കാൻ എത്തിയ 15 വയസ്സുകാരികളായ വിദ്യാർഥിനികൾക്ക് ആശുപത്രി അധികൃതർ നൽകിയത് കോവിഷീൽഡ് വാക്സിൻ. വ്യാഴാഴ്ച രാവിലെ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.
ഒരു കുട്ടിക്ക് രക്തഗ്രൂപ്പ് പരിശോധിക്കുന്നതിനായി കുളപ്പട സ്വദേശിനികളായ മൂന്ന് വിദ്യാർഥിനികൾ ആശുപത്രിയിൽ എത്തിയത്. ഇൗ സമയം ഒപ്പം ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസ്സിലെ കുത്തിവയ്പ് എടുക്കണമെന്ന് പറഞ്ഞു. ഇതിനായി ഒപി ടിക്കറ്റ് എടുത്ത് പറഞ്ഞ സ്ഥലത്തേക്ക് എത്തിയപ്പോൾ ആണ് കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകിയത്. കോവിഡ് വാക്‌സിൻ എന്നറിയതെയാണ് കുട്ടികൾ മടങ്ങിയത്. ഇതിൽ കുത്തിവയ്പ് എടുക്കാത്ത ഒരു വിദ്യാർഥിനി വീട്ടിൽ എത്തി കാര്യങ്ങൾ രക്ഷിതാക്കളോട് പറഞ്ഞു. അപ്പോൾ രക്ഷിതാവ് പറഞ്ഞതനുസരിച്ച് 15 വയസ്സിലെ കുത്തിവയ്പ് എടുക്കാൻ വീണ്ടും ആശുപത്രിയിൽ എത്തി. ഇൗ വിവരം ആശുപത്രി ജീവനക്കാരോട് പറഞ്ഞപ്പോൾ ആണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് കുട്ടികൾ ഉഴമലയ്ക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കോവി ഷീൽഡ് നൽകിയ സംഭവം പരിശോധിക്കണമെന്നും അനാസ്ഥക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ഇതേ കാര്യം ഉന്നയിച്ചു ബിജെപിയിൻ ധർണ്ണ നടത്തി.