തിരുവനന്തപുരം: 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷന് നാളെ ആരംഭിക്കും.
http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി വാക്സിനേഷന് തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന് തുടങ്ങുന്നത്.
വാക്സിന് രജിസ്ട്രേഷന് സമയത്ത് കുട്ടികളുടെ തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാം. കോവിന്‍ ആപ്പില്‍ രക്ഷിതാക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള അക്കൗണ്ടില്‍ കൂടി റജിസ്റ്റര്‍ ചെയ്യുന്നതിനും തടസ്സമില്ല. ആഡ് മോര് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുമ്ബോള്‍ ഒരു മൊബൈല്‍ നമ്ബറില്‍ നിന്നു നാല് പേര്‍ക്കുവരെ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസ്സമില്ല.
വാക്സിനേഷന് അര്‍ഹരായ 15 ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തുണ്ട്. കോവാക്സീനാണു നല്‍കുന്നത്. കുട്ടികള്‍ക്ക് വാക്സിന് നല്കാന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.