#എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. #സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യത #കൊല്ലത്തും തിരുവനന്തപുരത്തും അവധി
കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടർന്ന് നിലമേൽ MC റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നിലമേൽ ശ്രീ ധർമ ക്ഷേത്രത്തിന്റെ സമീപം മണ്ണിടിച്ചിലുണ്ടായി. വാഹനങ്ങൾ ഇപ്പോൾ വഴി തിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടറന്മാർ അവധി പ്രഖ്യാപിച്ചു.എംസി റോഡിൽ നിലമേൽ ജംഗ്ഷനിൽ അമ്പലത്തിന്റെ ഭാഗത്തു മണ്ണിടിഞ്ഞു ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്.
നിലമേലിൽ പലഭാഗത്തും വെള്ളം കയറിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ
മറ്റു വഴികൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും....