കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് TDF നവംബർ 5,6 തീയ്യതികളിൽ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് KSRTC ആറ്റിങ്ങൽ യൂണിറ്റിൽ ധർണ്ണ നടത്തി.INTUC ജില്ലാ സെക്രട്ടറി V.S. ശ്യാംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം INTUC ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം V. S. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി T.U.രാജീവ്,TDF സെക്രട്ടറി S.രത്നകുമാർ,INTUC നേതാക്കളായ K.ഗോപകുമാർ,D.ബൈജു,A.S.അജയകുമാർ,V.M.വിനയൻ, ശാസ്തവട്ടം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.