BREAKING NEWS തിങ്കളാഴ്ച കോൺഗ്രസിൻ്റെ ചക്രസ്തംഭന സമരം
November 06, 2021
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോൺഗ്രസിൻറെ ചക്ര സ്തംഭന സമരം. തിങ്കളാഴ്ച രാവിലെ 11 മുതൽ 11. 15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ ചക്രസ്തംഭന സമരം. സമരം കൊണ്ട് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. ഇതിനായി എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.