ദുബായ്:ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പുറത്ത്. ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്താകുന്നത് നാലാം തവണയാണ്. സൂപ്പർ പന്ത്രണ്ടിൽ ഒരു മത്സരം കൂടി ശേഷിക്കെയാണ് ഇന്ത്യയുടെ പുറത്താകൽ. ടി 20 ലോകകിരീടം ഇല്ലാതെ വിരാട് കോഹ്ലി നായകസ്ഥാനമൊഴിയും. അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ് സെമിയിൽ കടന്നു. ഇതോടെ സെമിഫൈനൽ ലൈനപ്പ് ആയി. സെമിയിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെയും പാകിസ്ഥാൻ ഓസ്ട്രേലിയയെയും നേരിടും.