കാലങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന, ആറ്റിങ്ങൽ ലോക്സഭാ നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കരവാരം സർവീസ് സഹകരണ ബാങ്കിനെക്കുറിച്ച്, അതിന്റെ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് ദുരൂഹതകൾ നിലനിൽക്കുന്നതായി ജനങ്ങൾക്കിടയിൽ അഭിപ്രായം ഉണ്ട്.
മുൻകാലങ്ങളിൽ ഇവിടെ പഞ്ചായത്ത് ഭരണവും സിപിഎമ്മിന്റെ കുത്തകയായിരുന്നു.ഇക്കാലങ്ങളിൽ അഴിമതിയുടെ തേരോട്ടം തന്നെയായിരുന്നു, പഞ്ചായത്തിലും സർവീസ് സഹകരണ ബാങ്കും നടമാടിയിരുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ ഈ സർവീസ് സഹകരണ ബാങ്കിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പിന്നിലും വൻ അഴിമതി ആരോപണം ഉയരുന്നു.
ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ സ്വന്തം ഭൂമിയിലും,അതിനോടു ചേർന്നു കിടക്കുന്ന ബാങ്കിന്റെ ഭൂമിയിലുംകൂടി ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്!!!! കേട്ടുകേൾവി ഇല്ലാത്ത ഇത്തരം ഇടപാടുകൾ ഉൾപ്പെടെ കരവാരം സർവീസ് സഹകരണ ബാങ്കിന്റെ പേരിൽ ഉയർന്നുവന്നിട്ടുള്ള എല്ലാ അഴിമതി ആരോപണങ്ങളെ ക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് തോട്ടക്കാട്,കരവാരം മണ്ഡലം പ്രസിഡന്റ്മാരായ അഭിലാഷ്, ജാബിർ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അതിശക്തമായ സമരപരിപാടികളുമായി.കോൺഗ്രസ് മുന്നിൽ കാണുമെന്നും ഇവർ അറിയിച്ചു.