കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അന്‍സില്‍ (26) , അല്‍ത്താഫ് (23 ) എന്നിവരാണ് മരിച്ചത്
കുടുംബത്തോടൊപ്പം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഏര്‍വാടി പള്ളിയില്‍ തീര്‍ഥാടനം കഴിഞ്ഞ് എത്തിയതായിരുന്നു. കല്ലടയാറ്റില്‍ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങി മരിച്ചത്.
പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
#അപകടകാരണം ?: തകർന്ന കുളിക്കടവ്, പരിചയമില്ലാത്ത സ്ഥലം, വെള്ളത്തിൻ്റെ കുത്തൊഴുക്ക്, നീന്തൽ അറിയാത്തത് ... ഇങ്ങനെ നിരവധി കാരണങ്ങളാണ് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായി നാട്ടുകാർ പറയുന്നത്.
തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (26) , അൽത്താഫ് (23 ) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഏർവാടി പള്ളിയിൽ പോയി തിരികെ വരും വഴി ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു അൻസിലും അൽത്താഫും. രണ്ട് വാഹനങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 8 അംഗ സംഘമായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റൊരാൾ രക്ഷിക്കാൻ ഇറങ്ങിയതാണ്. ഈ സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവും നീന്തൽ അറിയാത്തതും ആകാം അപകടകാരണം. തെന്മല ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. സാമാന്യം നല്ല ഒഴുക്കുണ്ടായിരുന്നു. ഡാം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് സംഭവം. കൊച്ചു പാലം കുളിക്കടവ് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. പിടിച്ചു നിൽക്കുന്നുള്ള കൈവരികൾ തുരുമ്പിച്ച് പോയിരിക്കുന്നു. പാർശ ഭിത്തിയും തകർന്നിരിക്കുന്നു. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണിവിടെ. തകർന്ന കുളിക്കടവ് അപകടകാരണമായോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇരുപത് മിനിറ്റിനു ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പള്ളി സന്ദർശനത്തിനു ശേഷം തിരിച്ചു വരുന്ന വഴിയിൽ തെന്മല ഡാമിന് സമീപം കൊച്ചു പാലത്തിന് സമീപം കുളിക്കാനിറങ്ങിയതാണ് . പിന്നീട് ഒഴുക്കിൽ പെടുകയായിരുന്നു .
തെന്മല പോലീസിൻറെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.