ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി എങ്കിലും കഴിഞ്ഞ കുറച്ച് കാലം കൊണ്ട് വൻ ജനപ്രീതിയാണ് ഈ സേവനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇന്റർനെറ്റ് വഴി ആളുകൾക്ക് നേരിട്ട് കണ്ടന്റ് നൽകുന്ന സ്ട്രീമിങ് ചെയ്യാവുന്ന പ്ലാറ്റ്ഫോമാണ് ഇവ. കേബിൾ, ബ്രോഡ്കാസ്റ്റിങ്, സാറ്റലൈറ്റ് ടിവി പ്ലാറ്റ്ഫോമുകളുടെ കാലത്തെ അട്ടിമറിക്കുന്ന പുതിയ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമാണ് ഇത്. കൊറോണ കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിച്ചത്. ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടന്റുകൾ സജസ്റ്റ് ചെയ്യുന്നു. പ്രതിമാസ, വാർഷിക സബ്ക്രിപ്ഷൻ പ്ലാനുകളാണ് ഇവയ്ക്ക് ഉള്ളത്.
▪️ആമസോൺ പ്രൈം വീഡിയോ
2016 ൽ രാജ്യത്ത് ആരംഭിച്ച ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സേവനമാണ് ആമസോൺ പ്രൈം വീഡിയോ. ഇംഗ്ലീഷിന് പുറമെ പ്രൈം വീഡിയോ ആറ് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. പ്രൈം വീഡിയോയ്‌ക്ക് പുറമേ, പ്രൈം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഇ-കെമേഴ്സ് പ്ലാറ്റ്ഫോണിൽ സൌജന്യ എക്സ്പ്രസ് ഡെലിവറി, ആമസോൺ മ്യൂസിക്ക് എന്നിവ ലഭ്യമാക്കുന്നു. 129 രൂപയാണ് പ്രൈമിന്റെ പ്രതിമാസ സബ്ക്രിപ്ഷൻ ചാർജ്. ഒരു വർഷത്തേക്ക് 999 രൂപയാണ് ഈ സബ്ക്രിപ്ഷനായി നൽകേണ്ടത്.
▪️നെറ്റ്ഫ്ലിക്സ്
ഇന്ത്യയിലെ മറ്റൊരു ജനപ്രിയ സ്ട്രീമിംഗ് സേവനമാണ് നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കൾക്ക് നാല് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് നൽകുന്നത്. 199 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. ഓരോ പ്ലാനിലൂം ഉപയോഗിക്കാവുന്ന സ്ട്രീമിംഗ് ക്വാളിറ്റി, ഉപയോഗിക്കാവുന്ന ഡിവൈസുകളുടെ എണ്ണം എന്നിവ വ്യത്യസ്തമാണ്. നിരവധി ഭാഷകളിൽ മൂവികൾ, ടിവി ഷോകൾ, വെബ് സീരീസ് എന്നിവയടക്കമുള്ളവ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിന് 199 രൂപയാണ് വില. ഒരു സ്ക്രീൻ മാത്രമേ ഇതിലൂടെ ലഭിക്കുകയുള്ളു. 2,388 രൂപയുടെ വാർഷിക പ്ലാനും ഇതിൽ ലഭ്യമാണ്. 499 രൂപയുടെ പ്ലാൻ 1 സ്‌ക്രീൻ ലഭിക്കുന്ന പ്ലാനാണ്. ഈ പ്ലാൻ ഒരു വർഷത്തേക്ക് എടുത്താൽ 5,988 രൂപ നൽകിയാൽ മതി. 649 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാനും ലഭ്യമാണ്. 2 സ്‌ക്രീനുകൾ ലഭിക്കുന്ന ഈ പ്ലാൻ ഒരു വർഷത്തേക്ക് 7,788 രൂപയ്ക്ക് ലഭിക്കും. 799 രൂപയുടെ പ്രീമിയം പ്ലാൻ 4 സ്ക്രീനുകളിൽ ലഭിക്കും. ഈ പ്ലാൻ ഒരു വർഷത്തേക്ക് എടുക്കാൻ 9,588 രൂപ ചിലവഴിക്കണം.
▪️ഡിസ്നി + ഹോട്ട്സ്റ്റാർ
ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ നോവി ഡിജിറ്റൽ എന്റർടൈൻമെന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ ഒടിടി സേവനമാണ് ഡിസ്നി + ഹോട്ട്സ്റ്റാർ. മൂവീസ്, ടിവി ഷോകൾ, വാർത്തകൾ, സ്‌പോർട്‌സ് തുടങ്ങി നിരവധി വിഭാഗങ്ങളിലുടനീളം ധാരാളം കണ്ടന്റുകൾ ഇതിലൂടെ ലഭിക്കും. രണ്ട് വ്യത്യസ്ത പ്ലാനുകളാണ് ഇഥിലുള്ളത്. ഹൈ-എൻഡ് പ്രീമിയം പ്ലാൻ ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ സിനിമകളും ടിവി സീരീസുകളും ലഭ്യമാക്കുന്നു. ക്രിക്കറ്റ് മത്സരങ്ങളും മറ്റ് ഷോകളും ഇതിലൂടെ ലഭിക്കും. ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനിന് ഒരു മാസത്തേക്ക് 299 രൂപയാണ വില ഒരു സ്ക്രീനാണ് ഇതിലൂടെ ലഭിക്കുന്നത്. 1,499 രൂപ പ്ലാൻ ഒരു വർഷത്തേക്ക് 2 സ്ക്രീനുകളിൽ സ്ട്രീം ചെയ്യാവുന്ന പ്രീമും പ്ലാനാണ്. വിഐപി പ്ലാനിന് 399 രൂപയാണ വില. ഇത് 1 സ്ക്രീനിൽ മാത്രമേ ലഭിക്കുകയുള്ളു.
▪️വൂട്ട്
2016 ൽ സമാരംഭിച്ച ആഭ്യന്തര ഓൺ-ഡിമാൻഡ് വീഡിയോ സേവനങ്ങളാണ് വൂട്ട്. ഇത് വിയകോം 18 ന്റെ ഓൺലൈൻ വിഭാഗമാണ്. ഐഒഎസ്, ആൻഡ്രോയിഡ്, കൈഒഎസ് എന്നിവയ്‌ക്കായി വൂട്ട് അപ്ലിക്കേഷൻ ലഭ്യമാണ്, വെബ് ഉപയോക്താക്കൾക്കായി ഒരു വെബ്‌സൈറ്റും ലഭ്യമാണ്. എംടിവി, കളേഴ്സ്, നിക്കലോഡിയൻ എന്നിവയിൽ നിന്നുള്ള ഷോകളും ഇതിലൂടെ ലഭിക്കും. നിരവധി ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കണ്ടന്റ് ലഭ്യമാണ്. 99 രൂപയുടെ വൂട്ട് പ്ലാൻ 1 സ്ക്രീനിൽ മാത്രം സ്ട്രീം ചെയ്യാം. 499 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്ക് 1 സ്ക്രീനിൽ സ്ട്രീം ചെയ്യാം.
▪️സീ5
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ഭാഗമായി എസ്സൽ ഗ്രൂപ്പ് നടത്തുന്ന ഹോം-ഓൺ-ഡിമാൻഡ് സേവനമാണ് സീ5. 12 ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോം 2018 ൽ ആരംഭിച്ചു. സബ്‌സ്‌ക്രൈബർമാർക്ക് നിരവധി വിനോദ കണ്ടന്റുകൾ സീ5 നൽകുന്നു. സീ5നറെ 99 രൂപ പ്ലാൻ 5 സ്ക്രീനുകളിൽ ഒരു മാസത്തേക്ക് കണ്ടനറ് സ്ട്രീം ചെയ്യാൻ സഹായിക്കുന്നു. 999 രൂപയുടെ പ്ലാൻ 5 സ്ക്രീനുകളിൽ ഒരു വർഷത്തേക്ക് സ്ട്രീമിങ് ലഭ്യമാക്കും.
▪️സോണി ലിവ്
സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് സോണി ലിവ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോണി ടിവി, സോണി എസ്എബി, സോണി മാക്സ്, സോണി ടെൻ, സോണി മാക്സ് 2, സോണി പിക്സ്, സോണി സിക്സ് എന്നിവയുൾപ്പെടെ 18 വർഷത്തെ കണ്ടന്റുകൾ ഇതിലൂടെ ലഭ്യമാകും. സോണിലിവ് പ്രീമിയം പ്ലാനിന് 99 രൂപയാണ് വില. 1 സ്ക്രീൻ സ്ട്രീമിങാണ് ഇതിലൂടെ ലഭിക്കുന്നത്. 499 രൂപയുടെ പ്ലാൻ 1 സ്ക്രീൻ സ്ട്രീം ചെയ്യുന്നു.