മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകളും മണിമല വള്ളംചിറ ഈട്ടിത്തടത്തില്‍ റോഷന്റെ ഭാര്യയുമായ നിമ്മിയെ (27) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിമ്മി കര്‍ണാടകയില്‍ നഴ്‌സായിരുന്നു. ഇതിനിടെ സ്വീഡനില്‍ ജോലികിട്ടി. അങ്ങോട്ടേക്കു പോകുന്നതിനു മുന്നോടിയായാണ് മണിമലയിലെ ഭര്‍തൃവീട്ടില്‍ എത്തിയത്.
ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കു പോയ നിമ്മിയെ തുടര്‍ന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍ത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടത്തും.