തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലe ഇന്ന് കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് (Gold )ഇന്നത്തെ വില 35,640 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 4455 രൂപയായി. ഇന്നലെ ഒരു പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായിരുന്നു വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായിരുന്നു ഇന്നലെ കൂടിയത്.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.