തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന്റെ അടുത്താണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയുമായിരുന്നു.
പരിക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.