ഇടയ്ക്കോട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോരാണിഷിബുവിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കുടുംബ സംഗമം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ ഉത്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിച്ചു കൊണ്ട് സാധാരണക്കാരന് ദുരിത ജീവിതം സമ്മാനിക്കുകയും, പൊലീസിനെയും, പാര്‍ട്ടി നേതാക്കളെയും ഉപയോഗിച്ച് സ്ത്രീ സുരക്ഷയെ അട്ടിമറിക്കുകയും ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു താക്കീത് ആവണം ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.
ജെ. ശശിയുടെ അധ്യക്ഷതയില്‍ നടന്ന കുടുംബ സംഗമത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോരാണിഷിബു , തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ കൃഷ്ണകുമാർ , ആർഎസ്പി സംസ്ഥാന നിർവാഹകസമിതി അംഗം കെ.ചന്ദ്രബാബു , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിഎസ് അനൂപ് , ഡിസിസി സെക്രട്ടറി ജോൺ വിനീഷ്യസ് , ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ നായർ , യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് മുട്ടപ്പലം , യുത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനോയ് , യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആന്റണി ഫിനു , കെഎസ്‌യു ചിറയിൻകീഴ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റസൽ സലാഹ് , കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ചിറയിൻകീഴ് ബ്ലോക്ക് ചെയർമാൻ എ ആർ നിസാർ , കോൺഗ്രസ് നേതാക്കളായ എസ് ജി അനിൽകുമാർ ,അജു കൊച്ചാലുമൂട്,എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു.