പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും.

കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻകാർഡിൻ്റെ രൂപം മാറ്റുകയാണ്. 
എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനും, സൂക്ഷിക്കുവാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമുള്ള 
പിവിസി റേഷൻ കാർഡുകളായാണ് രൂപമാറ്റം വരുത്തുന്നത്.