ഇന്നലെ ഉച്ചമുതൽ ആരംഭിച്ച ശക്തമായ ന്യൂനമർദ്ദ മഴയിൽ നഗരൂർ ദർശനാവട്ടം മേഖലയിൽ വ്യാപക നാശനഷ്ടം. ദർശനാവട്ടം കോയിക്ക മൂല പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് ഏത് സമയത്തും നിലം പൊത്താവുന്ന അവസ്തയിലാണ്. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റിലെ വൈദ്യുത ബന്ധം വിഛേദിച്ച ശേഷം പോസ്റ്റ് മറിഞ്ഞ് വീഴാതിരിക്കാൻ കെട്ടി നിർത്തുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അബലത്തിൻ്റെ നൂറ് മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞതായാണ് നിഗമനം