*ജെ.സി.ബി ഓപ്പറേറ്റർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ*

കൊടുവഴന്നൂർ , കണ്ണൻ മുക്ക് , മഠത്തുവിളാകത്തു വീട്ടിൽ ബാലകൃഷ്ണൻ ആശാരി കമലമ്മ ദമ്പതികളുടെ മകൻ രഞ്ജു (36) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 ന് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . രാജരാജേശ്വരിയാണ് ഭാര്യ. ആറ് മാസം പ്രായമുള്ള കാർത്തികേയൻ മകനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.